മലപ്പുറം പൂക്കോട്ടുംപാടം ടി.കെ. കോളനിയിൽ ശക്തമായ മഴയെ തുടർന്ന് ഉണ്ടായ മലവെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ചു. നാല് പേരാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ഒഴുക്കിൽപ്പെട്ട ഒരു സ്ത്രീയ്ക്കായി തിരച്ചിൽ ഊർജിതമാക്കി. വൈകിട്ട് 5.30ഓടെയാണ് പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ അപകടമുണ്ടായത്. നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് പുഴയിൽ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
നിലമ്പൂരിൽ നിന്നുള്ള അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ശക്തമായ മഴയെ തുടർന്നാണ് അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടായതെന്നാണ് പ്രദേശവാസികൾ പറയുന്നത്. പൂക്കോട്ടുംപാടം മലപ്പുറം ജില്ലയിലെ പ്രധാന പൊലീസ് സ്റ്റേഷൻ പരിധികളിലൊന്നാണ്.