തുമക്കൂരുവിൽ യാഡ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഏതാനും ട്രെയിൻ സർവീസുകളുടെ സമയക്രമത്തിലും റൂട്ടിലും മാറ്റം വരുത്തി.
കൊല്ലം–ഹുബ്ബള്ളി വാരാന്ത്യ സ്പെഷൽ എക്സ്പ്രസ് (07314) ഒക്ടോബർ 5ന് എസ്എംവിടി ബെംഗളൂരു–ധർമാവരം–ഗുണ്ടക്കൽ–ബെള്ളാരി വഴി തിരിച്ചുവിടും. ഇതിൻ്റെ ഭാഗമായി തുമക്കൂരു, അരസിക്കരെ, ബിരൂർ, ദാവണഗരെ, ഹാവേരി സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾ ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, ഹുബ്ബള്ളി–തിരുവനന്തപുരം നോർത്ത് വാരാന്ത്യ സ്പെഷൽ എക്സ്പ്രസ് (12777) സെപ്റ്റംബർ 23നും ഒക്ടോബർ 7നും രണ്ട് മണിക്കൂർ വൈകിയാണ് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെടുക.