തെക്കൻ ഡൽഹിയിലെ ഹൗസ് ഖാസ് പ്രദേശത്തെ ഡീർ പാർക്കിൽ കൗമാരക്കാരനെയും പെൺകുട്ടിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 17 വയസ് പ്രായമുള്ള പെൺകുട്ടി പച്ച നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. ഏകദേശം സമപ്രായക്കാരനായ ആൺകുട്ടി കറുത്ത ടീ-ഷർട്ടും നീല ജീൻസുമാണ് ധരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

ഇവർ ജീവനൊടുക്കാനുണ്ടായ സാഹചര്യവും മരിച്ചവരുടെ പേര് വിവരങ്ങളും കണ്ടെത്താൻ ഉദ്യോഗസ്ഥർ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതുവരെ ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണെന്നും കൂടുതൽ അ ന്വേഷണം നടന്നുവരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

Related Posts