മലയാളി ഫാമിലി അസോസിയേഷൻ്റെ കുടുംബയോഗവും ഓണാഘോഷ നോട്ടീസ് പ്രകാശനവും ഹോട്ടൽ കേരള പവലിയനിൽ വച്ച് പ്രസിഡണ്ട് കേണൽ ഗംഗാധരൻ്റെ അധ്യക്ഷതയിൽ നടത്തി.
സംഘടനയുടെ ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ 2 ന് ഇന്ദിരാനഗറിലുള്ള പരിമള സഭാ ഹാളിൽ വച്ച് വിവിധ കലാപരിപാടിക്കളോടെയും, മഹാബലിയുടെ വരവേൽപ്പ്, ചെണ്ട മേളം, ഗംഭീര ഓണസദ്യ എന്നിവയോടു കൂടിയും നടത്തുവാൻ തീരുമാനിച്ചതായി സെക്രട്ടറി അനിൽ കുമാർ ടി എ അറിയിച്ചു.
സദ്യാ കൂപ്പണും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക 9972330461, 9945243128.