കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് വനിതകളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട് പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 6 ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ഓഫീസിലാണ് ക്യാമ്പ് നടക്കുന്നത്.
ക്യാമ്പിൻ്റെ ഭാഗമായി സെർവിക്കൽ ക്യാൻസർ നിർണയത്തിനുള്ള Pap Smear Test സൗജന്യമായി നടത്തും. സ്ത്രീകളുടെ ആരോഗ്യപരിപാലനത്തിൽ നിർണായകമായ പരിശോധനയായതിനാൽ പരമാവധി വനിതകൾ ക്യാമ്പിൽ പങ്കെടുത്ത് ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
നേരത്തെയുള്ള പരിശോധനയിലൂടെയും ആവശ്യമായ മുൻകരുതലുകളിലൂടെയും ആരോഗ്യപ്രശ്നങ്ങൾ കൃത്യസമയത്ത് കണ്ടെത്താൻ സാധിക്കുമെന്ന് സംഘാടകർ ചൂണ്ടിക്കാട്ടി. വനിതകളുടെ ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന ക്യാമ്പിലേക്ക് എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും സംഘാടകർ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 99800 47007, 94485 07808, 98451 45001