കർണാടകയിലെ മുഗല്ലൊള്ളി താണ്ടയിലുള്ള സർക്കാർ സ്കൂളിൽ ക്ലാസ് നടക്കുന്നതിനിടെ കോൺക്രീറ്റ് മേൽക്കൂര തകർന്നുവീണ് അപകടം. അഞ്ചാം ക്ലാസ് വിദ്യാർഥികളായ ആറ് പേർക്കാണ് പരിക്കേറ്റത്. അപകടത്തിൽ ഒരു അധ്യാപികയ്ക്കും പരിക്കേറ്റിട്ടുണ്ട്.
മേൽക്കൂരയുടെ ഭാഗം തകർന്നുവീണതിനെ തുടർന്ന് വിദ്യാർഥികൾക്കിടയിൽ പരിഭ്രാന്തിയുണ്ടായി. പരിക്കേറ്റ കുട്ടികളെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. വിദ്യാർഥികളുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
സ്കൂൾ കെട്ടിടത്തിൻ്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തിയെന്ന ആരോപണവും ശക്തമാണ്. അപകടത്തിന് പിന്നാലെ സ്കൂൾ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.