സമന്വയ ദാസറഹള്ളി ഭാഗ് ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര 2026 സെപ്റ്റംബർ 6ന് നടക്കും. ഞായറാഴ്ച വൈകിട്ട് 4.30ന് അബ്ബിഗെരെ ശ്രീ അയ്യപ്പ എജുക്കേഷണൽ സെന്ററിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്ര വൈകിട്ട് 7ന് ഷെട്ടിഹള്ളി ശ്രീ ജുനപ്പ ക്ഷേത്രത്തിൽ സമാപിക്കും.
ശോഭായാത്രയുടെ ഭാഗമായി ഗോപൂജ, ഗോകുലഗീതം, മഹാശോഭായാത്ര, കൃഷ്ണ–രാധ–കുചേല വേഷങ്ങൾ, നൃത്ത–നൃത്യാവതരണങ്ങൾ തുടങ്ങിയ പരിപാടികൾ നടക്കും. തുടർന്ന് ഗുരുവായൂർ മാതൃകയിലുള്ള ഉറിയടി (വെണ്ണക്കുടം പൊട്ടിക്കൽ) പ്രധാന ആകർഷണമായി ഒരുക്കിയിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് പ്രസാദ വിതരണവും ഉണ്ടായിരിക്കും.
സമന്വയ എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന മഹാശോഭായാത്രയിൽ ഭക്തരും കുടുംബങ്ങളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.