മഹാരാഷ്ട്രയിലെ പൂനെയിൽ മിനി ബസിന് തീപിടിച്ച് 4 പേർ മരിച്ചു. ഓഫീസിലേക്ക് കൊണ്ടുപോവുകയായിരുന്ന സ്വകാര്യകമ്പനിയുടെ ട്രാവലറിനാണ് തീപിടിച്ചത്. ട്രാവലറിലുണ്ടായിരുന്നതു 14 പേരാണ്.പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. രാവിലെ 7.30 ഓടെയാണ് ഹിബേവാഡി ഐടി പാർക്ക് ഏറിയയിൽ വച്ച് തീ പിടിത്തമുണ്ടായത്.

ഗുരുദാസ് ലോകരെ, സുഭാഷ് ഭോസാലെ, ശങ്കർ ഷിൻഡെ, രാജു ചവാൻ എന്നിവർ മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഡ്രൈവറിൻ്റെ സീറ്റിനു സമീപത്തുനിന്നാണ് വാഹനം ഓടുന്നതിനിടെ തീപിടിത്തമുണ്ടായത്. സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഡ്രൈവറും എട്ട് യാത്രക്കാരും പുറത്തേയ്ക്ക് രക്ഷപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Posts