എസ്.എൻ.ഡി.പി യോഗം മാഗഡി റോഡ് ശാഖയുടെ നേതൃത്വത്തിൽ ചതയദിന പൂജയും പ്രാർത്ഥനയും ഭക്തിനിർഭരമായ ചടങ്ങുകളോടെ നടത്തി. പൂജാ സമർപ്പണം ദിനേഷ് ബാബുവും കുടുംബവും, അജിമോനും കുടുംബവും ചേർന്ന് നിർവഹിച്ചു.
ചടങ്ങുകൾക്ക് രേണുക അശോക്, ദിനേഷ് ബാബു, ഗീത രവീന്ദ്രൻ, ഷാജി എ.ആർ, സഹദേവൻ കെ, സലീല മോഹൻ, പ്രസാദ് ഇ.എസ്, സജീഷ്, ജയശ്രീ അനിൽകുമാർ, ഷീബ, മിസിസ് ദിനേഷ് ബാബു, മിസിസ് രാമചന്ദ്രൻ കെ.ജി എന്നിവർ നേതൃത്വം നൽകി.
ശ്രീനാരായണ ഗുരുദേവൻ്റെ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ച് നടന്ന ചടങ്ങിൽ ശാഖാ അംഗങ്ങളും കുടുംബാംഗങ്ങളും ഭക്തജനങ്ങളും പങ്കെടുത്തു. പൂജയ്ക്കും പ്രാർത്ഥനയ്ക്കും ശേഷം പ്രസാദവിതരണവും നടത്തി.