സുരക്ഷാസേനയും ഭീകരവാദികളും തമ്മിൽ ജമ്മു കശ്‌മീരിലെ കുപ്‌വാരയിൽ ഏറ്റുമുട്ടൽ. ഇന്ത്യയിലേക്ക് നിയന്ത്രണരേഖ മറികടന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരവാദികളാണ് ആക്രമണത്തിന് പിന്നിൽ. 3 ഭീകരവാദികൾ ഒളിച്ചിരിക്കുന്നതായി വ്യക്തമായിട്ടുണ്ട്. സുരക്ഷാ സേനയും ഭീകരവാദികളും തമ്മിൽ രൂക്ഷമായ വെടിവെപ്പ് നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
സി.ആർ.പി.എഫ്, ജമ്മു കാശ്മീർ പോലീസ് എന്നിവരുടെ സംയുക്ത സംഘമാണ് ഭീകരവാദികളെ നേരിടുന്നത്. സംയുക്ത സുരക്ഷാസേന ഭീകരവാദികൾ നുഴഞ്ഞുകയറിയിട്ടുണ്ടെന്നുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ ആരംഭിച്ചത്. ഏറ്റുമുട്ടൽ തുടങ്ങിയത് ഇവർ ഒളിച്ചിരിക്കുന്ന പ്രദേശം തിരിച്ചറിഞ്ഞ് പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ്.