ലത നമ്പൂതിരിയുടെ ‘പറയാതെ പോയ കഥകൾ’ എന്ന കഥാസമാഹാരത്തിൻ്റെ പ്രകാശനം ഓഗസ്റ്റ് 29 വൈകിട്ട് 4ക്ക് ഇന്ദിരാ നഗർ റോട്ടറി ക്ലബ്ബിൽ നടക്കും. എഴുത്തുകാരൻ സുധാകരൻ രാമന്തളി, എസ് കെ നായർക്ക് നൽകി സമാഹാരം പ്രകാശനം ചെയ്യും.
നടിയും നർത്തകിയുമായ ശ്രീദേവി ഉണ്ണി മുഖ്യാതിഥി ആയിരിക്കും. കെ ആർ കിഷോർ പുസ്തകപരിചയവും ഒ.വിശ്വനാഥൻ ആമുഖ പ്രഭാഷണവും നടത്തും. വിഷ്ണുമംഗലം കുമാർ, ഇന്ദിരാ ബാലൻ, രമ പ്രസന്ന പിഷാരടി എന്നിവർ പങ്കെടുക്കും.