തമിഴ്‌നാട്ടില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ്. കുടുംബങ്ങൾക്ക് വർഷം മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ നൽകുന്ന പദ്ധതിയും സ്ത്രീകളുടെ സൗജന്യ ബസ് യാത്ര കൂടുതൽ സർവീസുകളിലേക്ക് വ്യാപിപ്പിക്കുന്നതുമാണ് പ്രധാന പ്രഖ്യാപനങ്ങൾ.
2.5 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്കാണ് സൗജന്യ ഗ്യാസ് സിലിണ്ടർ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. അടുത്ത പൊങ്കൽ മുതൽ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
നിലവിൽ ഓർഡിനറി ബസുകളിൽ മാത്രമുള്ള സ്ത്രീകളുടെ സൗജന്യ യാത്രാ സൗകര്യം ഇനി എക്സ്പ്രസ്, ഡീലക്സ് ബസുകളിലേക്കും വ്യാപിപ്പിക്കും. യാത്രയ്ക്ക് വരുമാനപരിധിയോ യാത്രകളുടെ എണ്ണത്തിന് നിയന്ത്രണമോ ഉണ്ടായിരിക്കില്ലെന്നും വിജയ് വ്യക്തമാക്കി.