കർണാടക മന്ത്രിസഭയിൽ പ്രധാന വകുപ്പുകളിൽ മാറ്റം വരുത്തി മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കുന്നതിൻ്റെയും നിയമനിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിപ്പിക്കുന്നതിൻ്റെയും ഭാഗമായാണ് പുതിയ മാറ്റമെന്നാണ് റിപ്പോർട്ട്.

ഏറ്റവും ശ്രദ്ധേയമായ മാറ്റം നിയമവകുപ്പും പാർലമെന്ററി കാര്യവകുപ്പും വേർതിരിച്ചതാണ്. നിയമം, നീതി, മനുഷ്യാവകാശം തുടങ്ങിയ ചുമതലകൾ ഡി.കെ. ശിവകുമാർ തന്നെ നിലനിർത്തിയപ്പോൾ പാർലമെന്ററി അഫയേഴ്സ് വകുപ്പ് കൃഷ്ണ ബൈരേഗൗഡയ്ക്ക് നൽകി.

നിയമസഭാ സമ്മേളനങ്ങളിലെ സർക്കാർ ഇടപെടലുകൾ, വിവിധ ബില്ലുകളുടെ ഏകോപനം, നിയമനിർമാണ നടപടികൾ എന്നിവ കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനാണ് പാർലമെന്ററി കാര്യങ്ങളുടെ ചുമതല പ്രത്യേകമായി നൽകുന്നതെന്നാണ് വിലയിരുത്തൽ.

അടുത്തിടെ മന്ത്രിസഭാ വികസനത്തിന് പിന്നാലെ ഓഗസ്റ്റ് 12ന് 19 മന്ത്രിമാർക്ക് വകുപ്പുകൾ അനുവദിച്ചിരുന്നു. അതിനുശേഷമാണ് പ്രധാന വകുപ്പുകളുടെ ചുമതലകളിൽ പുതിയ ക്രമീകരണം വരുന്നത്. അതേസമയം ധനവകുപ്പ്, കാബിനറ്റ് കാര്യങ്ങൾ, പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ്, ഇന്റലിജൻസ്, ഇൻഫർമേഷൻ തുടങ്ങിയ പ്രധാന വകുപ്പുകളും ഡി.കെ. ശിവകുമാറിൻ്റെ ചുമതലയിലാണ് തുടരുന്നത്.

Related Posts