മുംബൈ നഗരത്തിലെ ഹോട്ടല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭസംഘം അറസ്റ്റില്‍. പെണ്‍വാണിഭസംഘത്തെ മുംബൈ പവായിലെ ഹോട്ടലില്‍ നിന്നാണ് പിടികൂടിയത്. സംഘത്തിൻ്റെ കെണിയില്‍ കുടുങ്ങിയ നാല് നടിമാരെയും പോലീസ് മോചിപ്പിച്ചു. ഹോട്ടലില്‍ കഴിഞ്ഞദിവസം രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്.

പോലീസ് റെയ്ഡില്‍ സംഘത്തിലെ പ്രധാനിയായ ശ്യാം സുന്ദര്‍ അറോറയെയും ഇയാളുടെ സഹായിയെയും അറസ്റ്റ് ചെയ്തിരുന്നു. നടിമാര്‍ ഉള്‍പ്പെടെയുള്ള യുവതികളെ പെണ്‍വാണിഭസംഘത്തില്‍ കുടുക്കിയത് ഇയാളാണ് എന്നാണ് പോലീസ് പറയുന്നത്. ശ്യാം സുന്ദര്‍ അറോറ പെണ്‍വാണിഭസംഘത്തില്‍ ഉപയോഗിച്ചിരുന്നത് ഹിന്ദി സീരിയലുകളിലടക്കം അഭിനയിച്ച നടിമാരെയാണെന്ന് പോലീസ് പറഞ്ഞു. പോലീസ് കേസില്‍ അന്വേഷണം തുടരുകയാണ്.

Related Posts