പാൻ മസാലയെ പ്രോത്സാഹിപ്പിച്ചെന്ന ആരോപണത്തിൽ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) നോട്ടീസ് അയച്ചു.

‘വിമൽ ഏലാഞ്ചി’ പരസ്യത്തിൽ അഭിനയിച്ചതിലൂടെ വിമൽ പാൻ മസാലയ്ക്ക് പരോക്ഷമായി പ്രചാരണം നൽകിയെന്നാണ് ആരോപണം. പരസ്യത്തിൽ ഓരോ താരത്തിൻ്റെയും പങ്ക് എന്താണെന്ന് വിശദീകരിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

2012 മുതൽ പുകയില അടങ്ങിയ ഗുഡ്കയ്ക്കും പാൻ മസാലയ്ക്കും മഹാരാഷ്ട്രയിൽ നിരോധനമുണ്ട്. ഇത്തരം ഉത്പന്നങ്ങളുടെ വിൽപനയും പ്രചാരണവും തടയുന്നതിനായി എഫ്ഡിഎ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.

Related Posts