സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മണിപ്പൂരിൽ മുന്ന് അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ഉദ്യോഗസ്ഥർ മരിച്ചു. 13 പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് സൈനികർ സംഭവസ്ഥലത്തും മറ്റൊരു ജവാൻ ആശുപ്രതിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. സംഭവത്തെ കുറിച്ച് സൈന്യവും പൊലീസും അന്വേഷണം നടത്തുന്നുണ്ട്.
ചങ്കൗബംഗ് ഗ്രാമത്തിൽ ചൊവ്വാഴ്ച വാഹനം റോഡിൽ നിന്ന് തെന്നിമാറി കൊക്കയിലേക്ക് മറിഞ്ഞതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. മുന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെട്ട അപകടത്തിൽ മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ല അഗാധമായ ദുഃഖം രേഖപ്പെടുത്തി.