ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കർണാടക ആർടിസി 90 അധിക ബസുകൾ സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്നും മൈസൂരുവിൽ നിന്നുമുള്ള പ്രത്യേക സർവീസുകൾ ഓഗസ്റ്റ് 21 മുതൽ 25 വരെ കേരളത്തിലെ വിവിധ ജില്ലകളിലേക്ക് സർവീസ് നടത്തും. ഓണത്തിന് ശേഷം കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള മടക്കയാത്രയ്ക്കായി ഓഗസ്റ്റ് 30നും പ്രത്യേക സർവീസുകൾ ഉണ്ടായിരിക്കും.

ബെംഗളൂരുവിലെ മൈസൂരു റോഡ് ബസ് സ്റ്റേഷൻ, ശാന്തിനഗർ ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നായിരിക്കും പ്രധാന പ്രത്യേക സർവീസുകൾ പുറപ്പെടുക. കണ്ണൂർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂർ, കോട്ടയം, തിരുവനന്തപുരം തുടങ്ങിയ കേരളത്തിലെ പ്രധാന നഗരങ്ങളിലേക്കാണ് അധിക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

ഓണം അടുത്തതോടെ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് കെഎസ്ആർടിസി അധിക ബസുകൾ ഏർപ്പെടുത്തുന്നത്. യാത്രക്കാർക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ബുക്കിങ്ങിന് ksrtc.in.

Related Posts