എസ്.എൻ.ഡി.പി യോഗം മാഗഡി റോഡ് ശാഖയുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും ഓണാഘോഷവും സെപ്റ്റംബർ 6 ഞായറാഴ്ച മാഗഡി റോഡ് ശാഖാ ഓഫീസ് പരിസരത്ത് നടക്കും. രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന ആഘോഷത്തിൽ ശാഖയിലെ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുക്കും.
ഓണാഘോഷത്തിൻ്റെ ഭാഗമായി ഗുരുപൂജ, കുടുംബസംഗമം, വിഭവസമൃദ്ധമായ ഓണസദ്യ, ശാഖാ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. അംഗങ്ങൾ തമ്മിലുള്ള സൗഹൃദവും ഐക്യവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം ഓണത്തിൻ്റെ പാരമ്പര്യവും ആഘോഷമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
ശാഖ പ്രസിഡണ്ട് സുദർശൻ കെ.കെ, വൈസ് പ്രസിഡണ്ട് ദിനേഷ് ബാബു, സെക്രട്ടറി രേണുക അശോക്, ട്രഷറർ ഗീത രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. ശാഖയിലെ എല്ലാ അംഗങ്ങളോടും കുടുംബസമേതം ചടങ്ങിൽ പങ്കെടുത്ത് ഓണാഘോഷം വിജയിപ്പിക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.