സമന്വയ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്, ടെമ്പിൾ ഏരിയ സ്ഥാനീയ സമിതി, ഭഗത് സിംഗ് യൂത്ത് വിംഗ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ “Life Skill Lessons from RAMAYANA” എന്ന വിഷയത്തിൽ ഇന്ററാക്ടീവ് സംവാദം സംഘടിപ്പിച്ചു. പരിപാടിയുടെ സംവാദസംയോജകയായി ശ്രീജ ശ്രീനാഥ് പ്രവർത്തിച്ചു.

ഡോ.സുരേഷ് (Skills for Personal Success), ജയശങ്കർ (Professional Competencies), ചന്ദ്രശേഖരൻ മാസ്റ്റർ (Strong Family Relationships), ഹരികുമാർ (രാമായണ സംഗ്രഹവും അതിലെ മൂല്യങ്ങളും ജീവിതസന്ദേശങ്ങളും) പ്രഭാഷണങ്ങൾ അവതരിപ്പിച്ചു.

രാമായണം ഒരു ഇതിഹാസം മാത്രമല്ല, വ്യക്തി, കുടുംബ, തൊഴിൽ ജീവിതങ്ങളിൽ വിജയത്തിലേക്കുള്ള മാർഗദർശകമാണെന്ന് പ്രഭാഷകർ അഭിപ്രായപ്പെട്ടു. മൂല്യബോധം, വ്യക്തിത്വവികാസം, സമൂഹനിർമാണം എന്നിവ ലക്ഷ്യമിട്ടുള്ള സംവാദം പങ്കെടുത്തവർക്ക് ചിന്തയും പ്രചോദനവും നൽകി. ട്രസ്റ്റ് ഭാരവാഹികൾ, സ്ഥാനീയ സമിതി പ്രവർത്തകർ, യൂത്ത് വിംഗ് അംഗങ്ങൾ, കുടുംബാംഗങ്ങൾ, യുവജനങ്ങൾ, പൊതുജനങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഇത്തരം മൂല്യാധിഷ്ഠിത പരിപാടികൾ തുടർന്നും സംഘടിപ്പിക്കണമെന്ന് പങ്കെടുത്തവർ അഭ്യർഥിച്ചു.

Related Posts