ബാംഗ്ളൂർ സിറ്റി യൂണിവേഴ്സിറ്റിയുടെ പേര് മാറുന്നു. അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിൻ്റെ സ്മരണയ്ക്കായി ബാംഗളൂർ സിറ്റി യൂണി വേഴ്സിറ്റിയെ ഡോ. മൻമോഹൻ സിംഗ് ബംഗളൂരു സിറ്റി യൂണിവേഴ്സിറ്റി എന്ന് പുനർനാമകരണം ചെയ്യുമെന്ന് കർണാടക സർക്കാർ പ്രഖ്യാപിച്ചു.
നിയമസഭയിൽ ബജറ്റ് പ്രസംഗത്തിനിടെ ഇന്നലെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണു തീരുമാനം പ്രഖ്യാപിച്ചത്. സ്ഥാപനത്തെ രാജ്യത്തെ മാതൃകാ സർവകലാശാലയാക്കി മാറ്റുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ബാംഗളൂർ സെൻട്രൽ യൂണിവേഴ്സിറ്റി എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന യൂണിവേഴ്സിറ്റിൽ നിലവിൽ 204 അഫിലിയേറ്റഡ് കോളജുകളും 24 എഡ്യൂക്കേഷൻ കോളജുകളും 9 സ്വയംഭരണ കോളജുകളും ഉണ്ട്