സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കർണാടക നായർ സർവീസ് സൊസൈറ്റി (കെ.എൻ.എസ്.എസ്) യൂത്ത് വിംഗ്, ലയൺസ് ക്ലബ്, ബാംഗളൂർ മെട്രോ, സ്പർശ് ആശുപത്രി യെശ്വന്തപുര, ഡോ. ചന്ദ്രശേഖർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നു.
ഓഗസ്റ്റ് 15-ന് രാവിലെ 9 മണിക്ക് ശേഷാദ്രിപുരം മെയിൻ റോഡിലെ ബ്രിഗേഡ് ലിങ്ക്സിലുള്ള കെ.എൻ.എസ്.എസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ നടക്കുന്ന ക്യാമ്പ് കെ.എൻ.എസ്.എസ് ചെയർമാൻ ആർ. മനോഹര കുറുപ്പ് ഉദ്ഘാടനം ചെയ്യും.
ബെംഗളൂരു നഗരത്തിലെ 31 കരയോഗങ്ങളിലെ പ്രവർത്തകരും അംഗങ്ങളും ക്യാമ്പിൽ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി ടി.വി. നാരായണൻ അറിയിച്ചു. പൊതുജനങ്ങൾക്കും ക്യാമ്പിൽ പങ്കെടുക്കാൻ അവസരമുണ്ടാകും.
മെഡിക്കൽ ക്യാമ്പിൽ ജനറൽ ഹെൽത്ത് ചെക്കപ്പ്, രക്തസമ്മർദ്ദം, പ്രമേഹ പരിശോധന, വിദഗ്ധ ഡോക്ടർമാരുടെ ആരോഗ്യ നിർദേശങ്ങൾ, ആവശ്യമായ റഫറൽ സേവനങ്ങൾ എന്നിവ ലഭ്യമാകും. കൂടാതെ, ഡോ. ചന്ദ്രശേഖർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിന്റെ നേതൃത്വത്തിൽ കേൾവി, സംസാര സംബന്ധമായ പ്രാഥമിക പരിശോധനകളും നടത്തും.
രക്തദാന ക്യാമ്പ് സ്പർശ് ആശുപത്രിയുടെ മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിലായിരിക്കും നടക്കുക. ആരോഗ്യവാന്മാരായ 18 മുതൽ 65 വയസ്സ് വരെയുള്ളവർക്ക് രക്തദാനത്തിൽ പങ്കെടുക്കാം. രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണവും ദാതാക്കൾക്ക് സർട്ടിഫിക്കറ്റും നൽകും.
സാമൂഹിക പ്രതിബദ്ധതയും ജീവകാരുണ്യ പ്രവർത്തനങ്ങളും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഈ ക്യാമ്പിൽ പരമാവധി ആളുകൾ പങ്കാളികളാകണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 9342503626.