ബെംഗളൂരു നഗരത്തെ കൂടുതൽ വൃത്തിയുള്ളതും മാലിന്യമുക്തവുമാക്കുന്നതിനായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) ഓഗസ്റ്റ് 1 മുതൽ ‘ഫ്രീഡം ഫ്രം വേസ്റ്റ്’ എന്ന പ്രത്യേക ശുചീകരണ ക്യാമ്പയിൻ ആരംഭിക്കുന്നു. ഒരുമാസം നീളുന്ന ഈ പരിപാടിയുടെ ഭാഗമായി നഗരത്തിലെ പൊതുസ്ഥലങ്ങൾ, റോഡരികുകൾ, ഒഴിഞ്ഞ പ്ലോട്ടുകൾ, നിർമ്മാണ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയ മേഖലകൾ എന്നിവ കേന്ദ്രീകരിച്ച് വ്യാപക ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.

മാലിന്യക്കൂമ്പാരങ്ങളും അനധികൃതമായി തള്ളുന്ന നിർമ്മാണ മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനൊപ്പം പൊതുജനങ്ങളുടെ സഹകരണവും ഉറപ്പാക്കാനാണ് ക്യാമ്പയിൻ്റെ പ്രധാന ലക്ഷ്യം. ഒഴിഞ്ഞ സ്ഥലങ്ങളിൽ മാലിന്യം കെട്ടിക്കിടക്കുന്നത് തടയാൻ കർശന പരിശോധനയും നടത്തും.

ശുചിത്വനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. നഗരത്തെ കൂടുതൽ ശുചിത്വവും ആരോഗ്യകരവുമായ അന്തരീക്ഷത്തിലേക്ക് മാറ്റുന്നതിനായി പൗരന്മാരും സജീവമായി സഹകരിക്കണമെന്ന് ജിബിഎ അഭ്യർഥിച്ചു.

Related Posts