വേളാങ്കണ്ണി ബസിലിക്ക തിരുനാളിനോടനുബന്ധിച്ച് തീർഥാടകർക്കായി ഗോവയിലെ വാസ്കോഡഗാമയിൽ നിന്ന് ബെംഗളൂരു വഴി വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് പ്രത്യേക സർവീസ് ഒരുക്കിയിരിക്കുന്നത്. ട്രെയിനിൽ 6 തേഡ് എസി, 7 സ്ലീപ്പർ, 4 ജനറൽ കോച്ചുകൾ ഉണ്ടായിരിക്കും. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
വാസ്കോഡഗാമ–വേളാങ്കണ്ണി സ്പെഷൽ (07361/07365) ഓഗസ്റ്റ് 27, സെപ്റ്റംബർ 1, 6 തീയതികളിൽ രാത്രി 9.55ന് വാസ്കോഡഗാമയിൽ നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം പുലർച്ചെ 3.45ന് വേളാങ്കണ്ണിയിലെത്തും. ബെംഗളൂരുവിൽ ബയ്യപ്പനഹള്ളി എസ്എംവിറ്റി (രാവിലെ 11.30), കെആർ പുരം (രാവിലെ 11.52), ബംഗാർപേട്ട് (ഉച്ചയ്ക്ക് 12.40) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
വേളാങ്കണ്ണി–വാസ്കോഡഗാമ സ്പെഷൽ (07362) ഓഗസ്റ്റ് 29, സെപ്റ്റംബർ 3 തീയതികളിൽ രാത്രി 11.55ന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം പുലർച്ചെ 3 മണിക്ക് വാസ്കോഡഗാമയിലെത്തും. ബെംഗളൂരു മേഖലയിലെ സ്റ്റോപ്പുകൾ: ബംഗാർപേട്ട് (രാവിലെ 10.00), കെആർ പുരം (രാവിലെ 10.48), ബയ്യപ്പനഹള്ളി എസ്എംവിറ്റി (രാവിലെ 11.00).
വേളാങ്കണ്ണി–വാസ്കോഡഗാമ സ്പെഷൽ (07366) സെപ്റ്റംബർ 9ന് പുലർച്ചെ 1 മണിക്ക് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെട്ട് സെപ്റ്റംബർ 11ന് പുലർച്ചെ 3 മണിക്ക് വാസ്കോഡഗാമയിലെത്തും. ഈ സർവീസിനും ബംഗാർപേട്ട് (രാവിലെ 11.16 am), കെആർ പുരം (ഉച്ചയ്ക്ക് 12.01), ബയ്യപ്പനഹള്ളി എസ്എംവിറ്റി (ഉച്ചയ്ക്ക് 12.25) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.