നടി അൻസിബയ്ക്കെതിരെ കോടതിയിൽ സത്യവാങ്മൂലം നൽകി നടി ശ്വേത മേനോൻ. താരസംഘടനയായ ‘അമ്മ’യുടെ അഡ്ഹോക് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് നൽകിയ ഹർജിയുടെ പശ്ചാത്തലത്തിലാണ് ശ്വേത മുൻസിഫ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.
തന്നെ കേസിൽ കക്ഷി ചേർക്കണമെന്ന് അൻസിബ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അൻസിബ അഡ്ഹോക് കമ്മിറ്റി അംഗമല്ലെന്നും, തൻ്റെ പരാതിയിൽ കക്ഷി ചേരാനുള്ള ശ്രമം പ്രതികാര നടപടിയുടെ ഭാഗമാണെന്നും ശ്വേത സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
‘അമ്മ’ പ്രസിഡണ്ടായി തുടരുന്നത് നിയമപരമായ തൻ്റെ അവകാശമാണെന്നും, കേസ് നീട്ടിക്കൊണ്ടുപോകുന്നതിനാണ് അൻസിബ അനാവശ്യ ഹർജി നൽകിയതെന്നും ശ്വേത ആരോപിച്ചു.
അഡ്ഹോക് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട നിയമനടപടികളിലാണ് ഇരുവരുടെയും നിലപാടുകൾ കോടതിയിൽ എത്തിയിരിക്കുന്നത്. കേസിൽ തുടർവാദങ്ങൾ നടക്കും.