കേരള സമാജം നെലമംഗല എല്ലാ വർഷവും നടത്തിവരുന്ന നിർധനരായ സ്കൂൾ കുട്ടികൾക്കുള്ള പഠന സാമഗ്രികളുടെ വിതരണം നെലമംഗല മണ്ടനകുറിച്ചി ഗവൺമെന്റ് വിദ്യാലയത്തിൽ നടന്നു.
സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.

സമാജം രക്ഷാധികാരികളായ യു എൻ രവീന്ദ്രൻ, വൈ ജോർജ്, സമാജം സെക്രട്ടറി മിനി നന്ദകുമാർ, മഹിളാ വിഭാഗം പ്രസിഡണ്ട് ലിഷ ശശി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എ വി ഗോപാൽ, ബിജു സി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സമാജത്തിന് വേണ്ടി പ്രസിഡണ്ട് ശശി വേലപ്പൻ പഠനസാമഗ്രികൾ സ്പോൺസർ ചെയ്തു.

Related Posts