നീറ്റ് പരീക്ഷാ വിവാദവും വിദ്യാർഥി സമരങ്ങൾക്കെതിരായ പൊലീസ് നടപടികളും പ്രതിഷേധിച്ച് ഇന്ന് ബെംഗളൂരിൽ ബഹുജന പ്രതിഷേധം സംഘടിപ്പിക്കും. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള പുരോഗമന സംഘടനകളുടെ നേതൃത്വത്തിൽ വൈകിട്ട് 3.30ന് ഫ്രീഡം പാർക്കിലാണ് പ്രതിഷേധം. പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ നടന്ന പൊലീസ് ബലപ്രയോഗത്തിനുമെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.

ഡൽഹിയിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ബെംഗളൂരിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്. വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും പരീക്ഷാ സംവിധാനത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കണമെന്നും സംഘാടകർ ആവശ്യപ്പെട്ടു.

വിവിധ വിദ്യാർഥി-യുവജന സംഘടനകളുടെയും സാമൂഹിക പ്രവർത്തകരുടെയും പങ്കാളിത്തത്തോടെ പ്രതിഷേധം നടക്കുമെന്നാണ് സംഘാടകർ അറിയിച്ചത്.

Related Posts