ശ്രീ നാരായണ ഗുരുധർമ്മ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റ്, കർണാടക (SNDP-K)യുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവ് ബലിയും പിതൃതർപ്പണ കർമങ്ങളും ഓഗസ്റ്റ് 12 ബുധനാഴ്ച ബെംഗളൂരുവിലെ ജാലഹള്ളിയിലുള്ള ഗംഗമ്മ ഗൂഡി ദേവസ്ഥാനത്ത് നടക്കും. ആചാര്യൻ പി.എ.കുമാരൻ്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ സംഘടിപ്പിക്കുക.

ഓഗസ്റ്റ് 11 ചൊവ്വാഴ്ച വൈകിട്ട് 6.30ന് പിതൃവിശ്വദേവ പൂജയോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുക. ഓഗസ്റ്റ് 12 ബുധനാഴ്ച പുലർച്ചെ 5 മണിക്ക് ഗണപതി ഹോമം നടക്കും. തുടർന്ന് രാവിലെ 6 മണി മുതൽ പിതൃബലിയും തർപ്പണ കർമങ്ങളും ആരംഭിക്കും. തിലഹോമത്തോടെ ചടങ്ങുകൾ സമാപിക്കും.

പൂർവികരെ അനുസ്മരിച്ച് കർക്കിടക വാവ് ദിനത്തിൽ പിതൃതർപ്പണ കർമങ്ങൾ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് ചടങ്ങിൽ പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 9481887418, 8310030467, 9535624301.

Related Posts