ബാംഗ്ലൂർ മല്ലേഷ്പാളയത്തുള്ള സ്റ്റേജ് ക്രാഫ്റ്റ് ക്രീയേഷൻ ആസ്ഥാനത്ത് സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ പ്രസിഡണ്ട് ഹെറാൾഡ് ലെനിൻ അധ്യക്ഷനായ വേദിയിൽ വിശിഷ്ടാഥിതികളായ ടെസ്സി ആന്റണി, ശ്രീജ ഭാസ്കർ, ആനി മാർട്ടിൻ എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. ഗീത ശശികുമാർ സ്വാഗതവും അബ്‌ദുൾ റൗഫ് നന്ദിയും പറഞ്ഞു.

യോഗത്തിൽ ഗുരുപൂർണിമയുടെ ഭാഗമായി സംഘടനയിലെ ഗുരുക്കന്മാരെ ആദരിച്ചു. ‘ഗുരുവും ശിഷ്യരും’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഹെറാൾഡ് ലെനിൻ, രസ്ന രാജീവ്, ടെസ്സി ആന്റണി, ശ്രീജ ഭാസ്കർ, ആനി മാർട്ടിൻ, ഗീത ശശികുമാർ, അബ്‌ദുൾ റൗഫ്, വിജി പിള്ള, ആൻ ജോസഫൈൻ, മുരളി, കുര്യാക്കോസ്, മാർട്ടിൻ സേവിയർ, ജോഷി പത്രോസ്, മോഹൻദാസ്, രാജാമണി നമ്പൂതിരി, അജിത എന്നിവർ സംസാരിച്ചു യോഗത്തിന് ശേഷം മെലഡി റോക്കിൻ്റെ സംഗീത വിരുന്ന് അരങ്ങേറി.

Related Posts