ദുബായില്‍നിന്ന് എമിറേറ്റ്സ് വിമാനത്തില്‍ ബെംഗളൂരു വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കന്നഡ നടി രന്യ റാവു അറസ്റ്റില്‍. നടിയില്‍ നിന്നും 14.8 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു. ദുബൈയില്‍ നിന്നും കൊണ്ടുവന്ന സ്വര്‍ണ്ണമാണ് ഇതെന്ന് ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇൻ്റലിജന്‍സ് അറിയിച്ചു. സ്വര്‍ണ്ണഭരണങ്ങള്‍ അണിഞ്ഞും ശരീരത്തില്‍ ഒളിപ്പിച്ചുമാണ് നടി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. നടി കഴിഞ്ഞ 15 ദിവസത്തിനിടെ 4 തവണയാണ് ദുബൈ യാത്ര നടത്തിയത്.
കര്‍ണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ്റെ മകളാണ് രന്യ റാവു. രന്യ റാവു വിമാനത്താവളത്തില്‍ വെച്ച് ഡിജിപിയുടെ മകളാണെന്ന് അവകാശപ്പെടുകയും വീട്ടിലേക്ക് കൊണ്ടുപോകാന്‍ പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരെ വിളിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. നടിയെ അറസ്റ്റിനേത്തുടര്‍ന്ന് സാമ്പത്തിക കുറ്റകൃത്യ കോടതിയില്‍ ഹാജരാക്കിയ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.