ഒമാൻ തീരത്തുള്ള ഹോർമുസ് കടലിടുക്കിൽ ആക്രമിക്കപ്പെട്ട ജിഎഫ്എക്സ് ഗാലക്സി എന്ന വാണിജ്യ കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യൻ പൗരന്മാരിൽ 10 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കാണാതായ ഇന്ത്യക്കാരനായി ഒമാൻ അധികൃതർ തിരച്ചിൽ തുടരുകയാണ്.

അതേസമയം, സംഭവത്തിന് പിന്നാലെ ഇറാൻ-അമേരിക്ക സമാധാന ധാരണ അട്ടിമറിക്കാനുള്ള അന്താരാഷ്ട്ര നീക്കമാണിതെന്ന് ആരോപിച്ച് ഇറാൻ രംഗത്തെത്തി. ഹോർമുസിൽ കപ്പലുകൾ ആക്രമിച്ചതിന് പിന്നിൽ ധാരണ തകർക്കാൻ ലക്ഷ്യമിട്ട തീവ്രവാദ ഗ്രൂപ്പുകളാണെന്ന് ഇറാൻ സമ്മതിച്ചതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സംഭവത്തെ തുടർന്ന് ഇറാനെതിരെ അമേരിക്ക കൂടുതൽ ഉപരോധങ്ങൾ പ്രഖ്യാപിച്ചു. യുറേനിയം ശേഖരവുമായി ബന്ധപ്പെട്ട നിബന്ധനകൾ പാലിക്കാത്ത പക്ഷം പുതിയ കരാറില്ലെന്ന നിലപാടും അമേരിക്ക ആവർത്തിച്ചു. വിഷയത്തിൽ നയതന്ത്ര ചർച്ചകൾ തുടരുന്നതിനിടെ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ വീണ്ടും ആശങ്കയുയർത്തുകയാണ്.

Related Posts