പരന്തൂരിൽ ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കാനുള്ള മുൻ ഡിഎംകെ സർക്കാരിൻ്റെ പദ്ധതി തമിഴ്നാട്ടിലെ ടിവികെ സർക്കാർ ഉപേക്ഷിച്ചു. നിർദിഷ്ട സ്ഥലത്തെ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളും ജലാശയങ്ങളുടെ സാന്നിധ്യവും റൺവേ നിർമാണത്തിന് അനുകൂലമല്ലെന്ന് വിലയിരുത്തിയതിനെ തുടർന്നാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടത്.
വ്യവസായ മന്ത്രി നിർമൽ കുമാർ, പരന്തൂരിന് പകരം വിമാനത്താവളത്തിന് അനുയോജ്യമായ മറ്റൊരു സ്ഥലം ഉടൻ കണ്ടെത്തുമെന്ന് അറിയിച്ചു. 2022-ൽ എം.കെ. സ്റ്റാലിൻ്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാർ 4,970 കോടി രൂപ ചെലവിൽ പരന്തൂരിൽ ഗ്രീൻഫീൽഡ് വിമാനത്താവളം സ്ഥാപിക്കാൻ അനുമതി നൽകിയിരുന്നു.
എന്നാൽ പദ്ധതിക്കായി നിർദേശിച്ച ഭൂമിയിൽ വ്യാപകമായ ജലാശയങ്ങളും കൃഷിയിടങ്ങളും ഉള്ളതിനാൽ പരിസ്ഥിതി പ്രവർത്തകരും കർഷകരും ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുമെന്ന ആശങ്കയും പ്രതിഷേധത്തിന് കാരണമായി.
സർക്കാരിൻ്റെ പുതിയ തീരുമാനത്തെ ഡിഎംകെ ശക്തമായി വിമർശിച്ചു. വിശദമായ പഠനങ്ങൾക്കൊടുവിലാണ് പരന്തൂർ വിമാനത്താവളത്തിനായി തിരഞ്ഞെടുത്തതെന്നും അതാണ് ഏറ്റവും അനുയോജ്യമായ സ്ഥലമെന്നും ഡിഎംകെ വക്താവ് എ.ശരവണൻ പ്രതികരിച്ചു.പരന്തൂരിൽ ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കാനുള്ള മുൻ ഡിഎംകെ സർക്കാരിൻ്റെ പദ്ധതി തമിഴ്നാട്ടിലെ ടിവികെ സർക്കാർ ഉപേക്ഷിച്ചു. നിർദിഷ്ട സ്ഥലത്തെ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളും ജലാശയങ്ങളുടെ സാന്നിധ്യവും റൺവേ നിർമാണത്തിന് അനുകൂലമല്ലെന്ന് വിലയിരുത്തിയതിനെ തുടർന്നാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടത്.