ഇന്നലെ ബാംഗ്ളൂരിലെത്തിയ കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി ആന്റിഡോട്ട് ഫൗണ്ടേഷൻ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. വളരെ മാതൃകാപരമായ പ്രവർത്തനമാണ് ആന്റിഡോട്ട് ഫൗണ്ടേഷൻ കാഴ്ചവെക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ഓപ്പറേഷൻ തൂഫാൻ ഒരു മഹാദൗത്യമാണെന്നും ‘ഓപ്പറേഷൻ തൂഫാനി’ലൂടെ മയക്കുമരുന്നിനെതിരായ പോരാട്ടം തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇതിൻ്റെ ഭാഗമായി 5000ഓളം പേരെ അറസ്റ്റുചെയ്തിട്ടുണ്ടെന്നും കേരളത്തിലെ മുഴുവൻ ജനങ്ങളെയും അണിനിരത്തി മയക്കുമരുന്നിനെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ബാംഗ്ളൂരിൽനിന്നുള്ള ഓപ്പറേഷൻ തൂഫാൻ വാരിയർമാരായി പി എ ഐസക്, സുമോജ് മാത്യു, ജോജു വർഗീസ് എന്നിവർക്ക് ഓപ്പറേഷൻ തൂഫാൻ ബാഡ്ജ് നൽകി.
ആന്റിഡോട്ട് ഫൗണ്ടേഷൻ ചെയർമാൻ പി എ ഐസക്, കൺവീനർ സുമോജ് മാത്യു, ട്രഷറർ ജോജു വർഗീസ്, ജോസഫ് എന്നിവരാണ് ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
