ബെംഗ്ലൂരു മലയാളി ഫോറവും മലയാള മനോരമയുമായി ചേർന്ന് നടത്തുന്ന ഓണാഘോഷം ‘ഓണാരവം-2026’ പ്രോഗ്രാമിൻ്റെ പോസ്റ്റർ പ്രകാശനം നടന്നു. ചടങ്ങിൽ അസ്സോസിയേഷൻ പ്രസിഡണ്ട് ജോജോ.പി.ജെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിബു ശിവദാസ്, ട്രഷറർ സജീവ് ഇ.ജെ, മനോരമ സർക്കുലേഷൻ മാനേജർ വിജോ എം ജോസ്, എക്സിക്യൂട്ടീവ് രജ്ഞിത്ത് എന്നിവർ സംസാരിച്ചു.

ജോയിൻ സെക്രട്ടറി ഡോ.ബീന പ്രവീൺ. ജോയിൻ ട്രഷറർ ചാർളി മാത്യു, അഡ്വ. മെന്റാ ഐസക്ക്. മധു കലമാനൂർ, രവിചന്ദ്രൻ, അരുൺ ജോർജ്, ഷാജി ആർ പിള്ള, പ്രജി, മാത്യു ഹെറാൾഡ്, ഗോപാലകൃഷ്ണൻ, ഓമന ജേക്കബ്. അനിൽ ധർമ്മപതി, ജോസഫ് മാത്യു, അഡ്വ. ഹനീഷ് കൃഷ്ണൻ, ദിനേശൻ എന്നിവർ നേത്യത്വം നൽകി. സെപ്റ്റംബർ ആറിന് കോറമംഗല സെൻറ് ജോൺസ് ഓഡിറ്റോറിയത്തിൽ വച്ച് പായസ മത്സരം, ഓൺലൈൻ പൂക്കള മത്സരം, ശിങ്കാരിമേളം, കൾച്ചറൽ പ്രോഗ്രാം, പ്രശസ്ത പിന്നണി ഗായകരായ അഫ്സൽ, അഖില ആനന്ദ് എന്നിവർ നയിക്കുന്ന മ്യൂസിക് നൈറ്റും അരങ്ങേറും.

Related Posts