സമന്വയ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് വർത്തൂർ ഭാഗിൻ്റെ വാർഷിക പൊതുയോഗം സർജാപുരയിലെ വിവേകാനന്ദ ഓഡിറ്റോറിയത്തിൽവച്ച് നടന്നു. ഭാഗ് പ്രസിഡണ്ട് റെന്നി വേലായുധൻ അധ്യക്ഷനായിരുന്നു. കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ടുമാരായ മനോജ് പി.എം, നാരായണ പ്രസാദ് എന്നിവർ ഭാഗിൻ്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചു. സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ട് സ്കോളർഷിപ്പ് പദ്ധതിയുടെ ഇടപെടലുകൾ വിദ്യാർത്ഥികളിൽ വരുത്തിയ പ്രശംസനീയമായ പുരോഗതിയെ ഉയർത്തിക്കാട്ടി. ഭാഗ് ട്രെഷറർ വാർഷിക വരവു ചിലവുകൾ അവതരിപ്പിച്ചു. അഞ്ച് ലക്ഷം രൂപയുടെ വാർഷിക സ്കോ ളർഷിപ്പുമായി തുടങ്ങിയ പദ്ധതി 60 ലക്ഷത്തിൽ എത്തിനിൽക്കുന്നതും എഡ്യൂക്കേറ്റ് & എംപവർ ഫോർ നേഷൻ ബിൽഡിംഗ് എന്ന ദീർഘകാല പദ്ധതിയുടെ പ്രഖ്യാപനവും പ്രതീക്ഷ നൽകുന്നുവെന്ന് കേന്ദ്ര കമ്മിറ്റി സെക്രട്ടറി സലികുമാർ അഭിപ്രായപ്പെട്ടു.
മീഷായുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ, വൈസ് പ്രസിഡണ്ട് സന്തോഷ് സ്വാഗതം ആശംസിച്ചു. സംഘടനാ സെക്രട്ടറി മണിക്കുട്ടൻ നന്ദി പ്രകാശിപ്പിച്ചു.
യോഗത്തിൽ പുതിയ ഭാരവാഹികളായി
റെന്നി വേലായുധൻ (പ്രസിഡണ്ട്)
സന്തോഷ് (വൈസ് പ്രസിഡണ്ട്)
ജയാനന്ദൻ പി (സെക്രട്ടറി)
സുമേഷ്, ചന്ദ്രിക (ജോയിൻറ് സെക്രട്ടറി)
പ്രമോദ് (ട്രഷറർ)
ജഗന്നിധി നമശ്ശിവായം (ജോയിൻ്റ് ട്രഷറർ)
അരുൺ കുമാർ, മണിക്കുട്ടൻ (ഓർഗനൈസിംഗ് സെക്രട്ടറി)
അപർണ രാജീവ്, സന്തോഷ് (സ്കോളർഷിപ് പ്രൊജക്റ്റ് കോർഡിനേറ്റർമാർ)
എന്നിവരെ തിരഞ്ഞെടുത്തു.