സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീംൻ ബാംഗ്ലൂർ ജില്ലാ തഖ്‌വിയ സംഗമവും സമസ്ത മുശവറ മെമ്പറായിരുന്ന മർഹൂം ത്വാഖാ ഉസ്താദ് അനുസമരണവും ഡബിൾ റോഡ് ദാറുൽ ഹുദ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. SKJM ബാംഗ്ലൂർ ജില്ലാ പ്രസിഡണ്ട്‌ അബ്ദു റസാഖ് ഫൈസിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഹാഫിള് ഫൈസൽ മുസ്‌ലിയാർ ഖിറാഅത്തും SKJM ബാംഗ്ലൂർ ജില്ലാ സെക്രട്ടറി സുഹൈൽ ഫൈസി സ്വാഗതവും പറഞ്ഞു. ബാംഗ്ലൂർ ജില്ലാ പ്രസിഡണ്ട് അബ്ദു റസാഖ് ഫൈസിയുടെ അധ്യക്ഷതയിൽ ഡബിൾ റോഡ് ദീനുൽ ഇസ്ലാം മദ്രസ സ്വദർ അബ്ദുൽ സത്താർ മൗലവി ഉദ്ഘാടനം നിർവഹിച്ചു.

പ്രശസ്ത വാഗ്മിയും പണ്ഡിതനുമായ ഉസ്താദ് ഷൗക്കത്തലി വെള്ളമുണ്ട “ദഅവത്തിൻ്റെ പ്രാധാന്യം ഉസ്താദ് മാരുടെ കർത്തവ്യം” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. കൊടക് ജില്ലാ മുദരിബ് ഉസ്താദ് ആരിഫ് ഫൈസി കൊടക് “SKJMCC പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ ” എന്ന വിഷയത്തിൽ സംസാരിച്ചു. ബാംഗ്ലൂർ മുദരിബ് ഹംസ ഫൈസി തൊഡാർ “മദ്രസ മികവിൻ്റെ നാൾ വഴികൾ” വിഷയത്തിൽ സംസാരിച്ചു.

ബാംഗ്ലൂർ ജില്ലയിലെ നിത്യ രോഗികളായ മുഅല്ലിമീങ്ങൾക് സഹായകമായി ജില്ലാ കമ്മിറ്റിയുടെ കീഴിൽ നടത്താൻ ഉദ്ദേശിക്കുന്ന “തകഫുൽ”പദ്ധതി ബഹുമാനപ്പെട്ട ഉസ്താദ് ഷൗക്കത്തലി വെള്ളമുണ്ട പ്രഖ്യാപനം നടത്തി.

SKJM ജില്ല ട്രഷറർ മുസ്തഫ ഹുദവി, SKJM എസ്‌ബിവി ചെയർമാൻ ഹുസൈനാർ ഫൈസി, ബാംഗ്ലൂർ സൗത്ത് റെയ്ഞ്ച് ട്രഷറര്‍ അബ്ദുൽ സലാം അലമ്പാടി, നോർത്ത് റെയ്ഞ്ച് ട്രഷറര്‍ ശംസുദ്ധീൻ കൂടാളി, ദീനുൽ ഇസ്ലാം മദ്രസ സെക്രട്ടറി നാസർ എന്നിവർ ആശംസയും ബാംഗ്ലൂർ ജില്ലാ SBV കൺവീനർ മുഹമ്മദ്‌ സഫ്‌വാൻ ഫൈസി നന്ദിയും പറഞ്ഞു

Related Posts