ബെംഗളൂരുവിലെ പൊതുഗതാഗത സൗകര്യം കൂടുതൽ ശക്തിപ്പെടുത്താൻ ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ (BMRCL)യും ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (BMTC)യും ചേർന്ന് പുതിയ ഫീഡർ ബസ് സർവീസ് ആരംഭിച്ചു.

ഇലക്ട്രോണിക് സിറ്റിയിലെ വിപ്രോ ഗേറ്റിനെയും ബെന്നിഗാനഹള്ളി മെട്രോ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന സർവീസാണ് യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്. മെട്രോ യാത്രക്കാർക്ക് അവസാന മൈൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സർവീസ് ആരംഭിച്ചത്.

ഇലക്ട്രോണിക് സിറ്റി, കൊനപ്പന അഗ്രഹാര, ഹൊസൂർ റോഡ്, ഹരലൂർ, സർജാപുര റോഡ് ജംഗ്ഷൻ, കാഡുബീസനഹള്ളി, മറത്തഹള്ളി ബ്രിഡ്ജ് ജംഗ്ഷൻ, ദൊഡ്ഡനേക്കുണ്ടി റെയിൽവേ ബ്രിഡ്ജ്, മഹാദേവപുര ജംഗ്ഷൻ, കെ.ആർ. പുരം റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങൾ വഴിയാണ് ബസ് സർവീസ് നടത്തുക. ഐടി മേഖലയിലെ ജീവനക്കാർക്കും ദിവസേന ഈ റൂട്ടിലൂടെ യാത്ര ചെയ്യുന്നവർക്കും പുതിയ ഫീഡർ ബസ് സർവീസ് ഏറെ പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷ. ഇരു വശത്തുനിന്നും രാവിലെ 5.30ന് സർവീസ് ആരംഭിക്കും.

Related Posts