കർണാടകയിലെ ശക്തിനഗരയിൽ കോൺഗ്രസ് പ്രവർത്തകനെ മർദിച്ച കേസിൽ വേദവ്യാസ കാമത്ത് എംഎൽ എയ്ക്കെ‌തിരെ കേസ് രജിസ്റ്റർ ചെയ്‌തു. ഞായറാഴ്‌ച രാത്രി ശക്തിനഗരയ്ക്കടുത്തുള്ള ശ്രീകൃഷ്‌ണ ഭജന മന്ദിരത്തിൽ വെച്ചു നടന്ന അക്രമസംഭവത്തിൽ മംഗലാപുരം സിറ്റി സൗത്ത് എംഎൽഎ വേദവ്യാസ കാമത്ത് ഉൾപ്പെടെ 12 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തതായി പോലീസ് അറിയിച്ചു.

തുടർന്ന് മർദനമേറ്റ യശ്വന്ത് പ്രഭു കങ്കനാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ബ്രഹ്മകലശോത്സവ ചടങ്ങിൽ അതിഥികളെ സ്വാഗതം ചെയ്യുന്നതിൽ വോളണ്ടിയറായി സഹായിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് കോൺഗ്രസ് പ്രവർത്തകനായ യശ്വന്ത് പ്രഭു നൽകിയ പരാതിയിൽ പറയുന്നു. ക്ഷേത്രങ്ങളിൽ കല്ലെറിഞ്ഞിട്ട് നിങ്ങൾ ഇവിടെ എന്ത് ജോലി ചെയ്യുകയാണെന്ന് എം എൽഎ തന്നോട് ആക്രോശിച്ചെന്ന് യശ്വന്ത് പറയുന്നു.

തുടർന്ന് യശ്വന്തും എംഎൽ എയും തമ്മിൽ വാക്കേറ്റമുണ്ടായി. തൊട്ടുപിന്നാലെ ജയപ്ര കാശ്, മണി, അശ്വിത് കൊട്ടാരി എന്നിവർ ഉൾപ്പെടെയുള്ള ഒരു സംഘം യശ്വന്തിനെ ആക്രമിക്കുകയായിരുന്നു. എന്നാൽ സംഭവത്തെ ബിജെപി വക്താവ് രാജ് ഗോപാൽ റായ് തള്ളിക്കളഞ്ഞു. ബി ജെപി നേതാക്കൾക്കെതിരെ കോൺഗ്രസ് അപവാദ പ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

Related Posts