ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട ആന്റിഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ ഉദ്ഘാടനം ജൂലൈ 25ന് ബെംഗളൂരുവിലെ ജാലഹള്ളിയിലുള്ള സെന്റ് ക്ലാരറ്റ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും.
ചടങ്ങ് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ലഹരി വിരുദ്ധ ബോധവൽക്കരണം, കൗൺസലിങ്, പുനരധിവാസം, സെമിനാറുകൾ, ക്യാംപുകൾ എന്നിവ സംഘടിപ്പിച്ച് സമൂഹത്തിൽ ലഹരിക്കെതിരായ ശക്തമായ പ്രതിരോധം തീർക്കുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.
സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അടുത്തിടെ തിരുവനന്തപുരത്ത് വി.ഡി. സതീശനുമായി ചർച്ച നടത്തിയതായി ചെയർമാൻ പി.എ.ഐസക്, കൺവീനർ സുമോജ് മാത്യു, ട്രഷറർ ജോജു വർഗീസ് എന്നിവർ അറിയിച്ചു. ആന്റിഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ഭാരവാഹികൾ രമേശ് ചെന്നിത്തലയെയും സന്ദർശിച്ചു.
