കൈരളി കലാസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സാഹിത്യോത്സവം-2026’ ജൂലൈ 12-ന് ബെംഗളൂരുവിൽ വൈവിധ്യമാർന്ന സാഹിത്യ-സാംസ്കാരിക പരിപാടികളോടെ അരങ്ങേറും.
രാവിലെ 10 മണിക്ക് ആരംഭം കുറിക്കുന്ന സാഹിത്യ സമ്മേളനം പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കൈരളി കലാസമിതി പ്രസിഡണ്ട് സുധാകരൻ രാമന്തളി അധ്യക്ഷത വഹിക്കും. വിഷ്ണുമംഗലം കുമാർ, ഡെന്നിസ് പോൾ, സതീഷ് തോട്ടശ്ശേരി, അജിത് കോടോത്ത് എന്നിവർ ആശംസകൾ അർപ്പിക്കും.

തുടർന്ന് പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ‘എഴുത്ത് സൃഷ്ടിക്കുന്ന സംസ്കാരം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. തുടർന്ന് 13-ാം വയസ്സിൽ 11 പുസ്തകങ്ങൾ രചിച്ച് ശ്രദ്ധേയനായ ബാലസാഹിത്യകാരൻ ഓസ്റ്റിൻ അജിത്തിന് കൈരളി കലാസമിതി സ്വീകരണവും ആദരവും നൽകും. തുടർന്ന് പ്രശസ്ത കവി റഫീഖ് അഹമ്മദ് മലയാള കവിതയുടെ വർത്തമാനം എന്ന വിഷയത്തിൽ സംസാരിക്കും. തുടർന്ന് ബാംഗളൂരിലെ പ്രശസ്തരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കവിയരങ്ങ് അരങ്ങേറും. അതിനുശേഷം ശുഭ ദിനേശ് നയിക്കുന്ന ‘ആരുടെ പതാക’ എന്ന ഏകപാത്ര നാടകം അവതരിപ്പിക്കും. തുടർന്ന് ഇ. പി. രാജഗോപാലൻ ‘മലയാള നാടകവേദി’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. തുടർന്ന് പ്രകാശ് ബാരെ, അനിൽ തിരുമംഗലം, കെ. ആർ. കിഷോർ എന്നിവർ പങ്കെടുക്കുന്ന സംവാദവും നടക്കും.

വൈകിട്ട് 6 മണിക്ക് നടക്കുന്ന കൈരളി കലാസമിതി മലയാള സാഹിത്യ പുരസ്കാര സമർപ്പണ ചടങ്ങിൽ കൈരളി കലാസമിതി ജനറൽ സെക്രട്ടറി പി.കെ.സുധീഷ് സ്വാഗതം ആശംസിക്കും. കൈരളി കലാസമിതി പ്രസിഡണ്ട് സുധാകരൻ രാമന്തളി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രശസ്ത കന്നഡ കവി ഡോ.ഹംപ നാഗരാജയ്യ മുഖ്യാതിഥിയായിരിക്കും. ഡോ.ഹംപ നാഗരാജയ്യയിൽ നിന്നും സാറാ ജോസഫ് പുരസ്കാരം ഏറ്റുവാങ്ങും. ചടങ്ങിൽ സുഭാഷ് ചന്ദ്രൻ, റഫീക്ക് അഹമ്മദ്, ഇ.പി.രാജഗോപാലൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും. കെ രാധാകൃഷ്ണൻ നന്ദി രേഖപ്പെടുത്തും.

അവാർഡ് സമർപ്പണത്തിന് ശേഷം കല്ലറ ഗോപൻ, ചെങ്ങന്നൂർ ശ്രീകുമാർ, റിനാ മുരളി എന്നിവർ നയിക്കുന്ന സംഗീത വിരുന്ന് ‘മധുര ഗീതങ്ങൾ’ പഴയകാല ഗാനങ്ങൾ കോർത്തിണക്കിയ സംഗീത സന്ധ്യയോടെ സാഹിത്യോത്സവം സമാപിക്കും എന്ന് ജനറൽ സെക്രട്ടറി പി. കെ. സുധീഷ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് – 9845439090

Related Posts