കഥാരംഗം സാഹിത്യ അവാർഡ് ജൂലൈ 5 ഞായറാഴ്ച ഉച്ചയ്ക്ക് 3.30ന് കഥാരംഗം ഹാളിൽ ചേരുന്ന സാഹിത്യ സദസ്സിൽവെച്ച് ഇന്ദിരാബാലന് സമ്മാനിക്കും. കഥാരംഗം പ്രസിഡണ്ട് ടി കെ രവീന്ദ്രൻ്റെ അധ്യക്ഷതയിൽ കഥാരംഗം രക്ഷാധികാരിയും മുൻ.HOD (NIMANS)യുമായ ഡോ.ടി മുരളി ഉദ്‌ഘാടനം ചെയ്യും. കഥാരംഗം സാഹിത്യപുരസ്‌കാരം ഡോ.ടി മുരളി, ഇന്ദിരാബാലന് സമ്മാനിക്കും.

ഇന്ദിരാബാലൻ എഴുതിയ ‘വെയിലോൾ’ എന്ന കവിതാ സമാഹാരത്തിനു ലഭിച്ചു. പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് അവാർഡ്. ചെന്നെ ലയോള കോളേജിലെ സംസ്കൃത വിഭാഗത്തിൻ്റെ മുൻ തലവനും ഡോക്യുമെന്ററി സംവിധായകനുമായ ഡോ.ജി.പ്രഭയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ജഡ്ജിംഗ് കമ്മറ്റിയാണ് അവാർഡിന്നർഹമായ കൃതി തിരഞ്ഞെടുത്തത്.

പ്രൊഫ.സുശീല രഘുറാം മുഖ്യപ്രഭാഷണം നടത്തും. ലത നമ്പൂതിരി, കെ കവിത, അനിത പ്രേംകുമാർ എന്നിവർ സംസാരിക്കും. അവാർഡ് ജേതാവ് ഇന്ദിര ബാലൻ മറുപടി പ്രസംഗം നടത്തും. ഷണ്മുഖൻ നന്ദിപ്രകാശനം നടത്തും.

Related Posts