ബെംഗളൂരു നഗരത്തിൻ്റെ സ്ഥാപകനായ കെംപെഗൗഡ ജനക്ഷേമത്തിന് മുൻതൂക്കം നൽകി ഭരിച്ച ദീർഘദർശിയായ നേതാവായിരുന്നുവെന്ന് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ പറഞ്ഞു. ബെംഗളൂരുവിൽ നടന്ന കെംപെഗൗഡയുടെ 517-ാം ജന്മവാർഷികാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ ജനവിഭാഗങ്ങളിൽപ്പെട്ടവർ സൗഹാർദത്തോടെ ഒരുമിച്ച് ജീവിക്കാനാകുന്ന നഗരമായിരുന്നു കെംപെഗൗഡയുടെ സ്വപ്നമെന്നും അദ്ദേഹം പറഞ്ഞു. ഉൾക്കൊള്ളലും സാമൂഹിക ഐക്യവും മുൻനിർത്തിയുള്ള അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടാണ് ഇന്നും ബെംഗളൂരുവിൻ്റെ വളർച്ചയ്ക്ക് പ്രചോദനമാകുന്നതെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി.

ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട്, കേന്ദ്രമന്ത്രിമാരായ എച്ച്.ഡി.കുമാരസ്വാമി, വി.സോമണ്ണ, പ്രതിപക്ഷ നേതാവ് ആർ.അശോക്, എംഎൽഎ സി.എൻ.അശ്വത് നാരായൺ, ഡോ.നിർമലാനന്ദനാഥ മഹാസ്വാമി എന്നിവർ പങ്കെടുത്തു.

രണ്ടുദിവസത്തെ കർണാടക സന്ദർശനത്തിൻ്റെ ഭാഗമായി ഉപരാഷ്ട്രപതി ഇന്ന് രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയുടെ സ്ഥാപകദിനാഘോഷ പരിപാടിയിലും പങ്കെടുക്കും

Related Posts