രണ്ടുദിവസത്തെ കർണാടക സന്ദർശനത്തിൻ്റെ ഭാഗമായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഇന്ന് ബെംഗളൂരുവിലെത്തും. സന്ദർശനത്തിൻ്റെ ആദ്യദിനത്തിൽ കെംപെഗൗഡയുടെ ജന്മവാർഷികാഘോഷ പരിപാടികളിൽ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും.
നാളെ നടക്കുന്ന രാജീവ് ഗാന്ധി ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ സ്ഥാപകദിനാഘോഷ ചടങ്ങിലും ഉപരാഷ്ട്രപതി പങ്കെടുക്കും. വിവിധ പൊതുപരിപാടികളിൽ പങ്കെടുക്കുന്ന അദ്ദേഹം സന്ദർശനം പൂർത്തിയാക്കി പിന്നീട് മടങ്ങും.