നമ്മ മെട്രോയുടെ വികസനത്തിനു വേണ്ടി ഹെബ്ബാളിൽ ഭൂമി ഏറ്റെടുക്കുന്നതിൽ തീരുമാനമായില്ല. ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ഹെബ്ബാളിൽ 45 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിൽ വെള്ളിയാഴ്ച നടന്ന ഉന്നതതല യോഗത്തിൽ തീരുമാനമുണ്ടായില്ല.

വാണിജ്യ വ്യവസായ മന്ത്രി എംബി പാട്ടീലിൻ്റെയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിൻ്റെയും അധ്യക്ഷതയിലാണ് നിർണായക യോഗം ചേർന്നത്. എല്ലാവിധ സൗകര്യങ്ങളുമുള്ള ഡിപ്പോ, മൾട്ടി മോഡൽ ഹബ്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സജ്ജമാക്കാനാണ് ഈ ഭൂമി ഏറ്റെടുക്കാൻ ബിഎംആർസിഎൽ ശ്രമിച്ച് കൊണ്ടിരിക്കുന്നത്.

ഹെബ്ബാളിലെ ഭൂമി ഏറ്റെടുക്കുന്നതിൽ തീരുമാനമുണ്ടാകാതെ വന്നതോടെ ബെംഗളൂരു മെട്രോയുടെ തുടർ പദ്ധതികൾ വൈകാൻ കാരണമായേക്കും. കഴിഞ്ഞ ഒരു വർഷമായി ഭൂമി ഏറ്റെടുക്കാനുള്ള ശ്രമം സർക്കാരിൻ്റെ സഹായത്തോടെ ബിഎംആർസിഎൽ നടത്തുന്നുണ്ട്.

Related Posts