അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് ഉത്തരപ്രദേശ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ക്ഷേത്ര ട്രസ്റ്റ് അംഗമായ കൃഷ്ണ മോഹൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ എട്ട് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ടിന്നു യാദവ്, ലവ്കുഷ് മിശ്ര, അനുകൽപ് മിശ്ര എന്നിവരാണ് പ്രധാന പ്രതികൾ. ക്ഷേത്ര ഭണ്ഡാരവുമായി ബന്ധപ്പെട്ട താക്കോലുകൾ ടിന്നു യാദവിൻ്റെ കൈവശം നിന്ന് കണ്ടെത്തിയെന്ന റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.

അതേസമയം, ട്രസ്റ്റ് അംഗം ഡോ. അനിൽ മിശ്രയുടെ പേരും അന്വേഷണത്തിൻ്റെ പരിധിയിലുണ്ടെന്നാണ് സൂചന. സംഭാവന കൈകാര്യം ചെയ്തതിലെ ക്രമക്കേടുകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദമായ റിപ്പോർട്ട് തേടിയതായും, പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഉത്തർപ്രദേശ് സർക്കാർ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയതായും വിവരമുണ്ട്.

വിവാദങ്ങൾ ശക്തമായ പശ്ചാത്തലത്തിൽ അയോധ്യ രാമക്ഷേത്രത്തിൻ്റെ ഭരണച്ചുമതല ജില്ലാ മജിസ്‌ട്രേറ്റിന് കൈമാറിയിട്ടുണ്ട്. തട്ടിപ്പുകേസിൽ വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ ചമ്പത് റായിക്കെതിരെയും നിയമനടപടികൾ ഉണ്ടാകുമോയെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്.

Related Posts