തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ പ്രവർത്തിക്കുന്ന സീഫുഡ് കയറ്റുമതി യൂണിറ്റിലുണ്ടായ അമോണിയ വാതക ചോർച്ച വലിയ ദുരന്തമായി. അപകടത്തിൽ ഏഴ് തൊഴിലാളികൾ മരിച്ചു. വാതകം ശ്വസിച്ച 60ലേറെ പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.

ഫാക്ടറിയിലെ സീഫുഡ് പ്രോസസ്സിംഗ് വിഭാഗത്തിൽ നിന്നാണ് അമോണിയ ചോർച്ച ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വാതകം പരിസര പ്രദേശങ്ങളിലേക്ക് വ്യാപിച്ചതോടെ നിരവധി തൊഴിലാളികൾക്ക് ശ്വാസതടസ്സവും മറ്റ് ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടു. ചിലർക്ക് മൂക്കിലും വായിലും നിന്ന് രക്തസ്രാവമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.

അപകടസമയത്ത് യൂണിറ്റിന് അവധിയായിരുന്നുവെങ്കിലും തൊഴിലാളികൾ അകത്തുണ്ടായിരുന്നു. ദുരന്തത്തെ തുടർന്ന് രക്ഷാപ്രവർത്തനവും അന്വേഷണവും ശക്തമാക്കിയിട്ടുണ്ട്. മരണപ്പെട്ടവരിൽ ഭൂരിഭാഗവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണെന്നാണ് വിവരം.

സംഭവത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ അനുശോചനം രേഖപ്പെടുത്തി. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന ആശങ്കയ്ക്കിടെ അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ പ്രവർത്തിക്കുന്ന സീഫുഡ് കയറ്റുമതി യൂണിറ്റിലുണ്ടായ അമോണിയ വാതക ചോർച്ച വലിയ ദുരന്തമായി. അപകടത്തിൽ ഏഴ് തൊഴിലാളികൾ മരിച്ചു. വാതകം ശ്വസിച്ച 60ലേറെ പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.

ഫാക്ടറിയിലെ സീഫുഡ് പ്രോസസ്സിംഗ് വിഭാഗത്തിൽ നിന്നാണ് അമോണിയ ചോർച്ച ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വാതകം പരിസര പ്രദേശങ്ങളിലേക്ക് വ്യാപിച്ചതോടെ നിരവധി തൊഴിലാളികൾക്ക് ശ്വാസതടസ്സവും മറ്റ് ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടു. ചിലർക്ക് മൂക്കിലും വായിലും നിന്ന് രക്തസ്രാവമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.

അപകടസമയത്ത് യൂണിറ്റിന് അവധിയായിരുന്നുവെങ്കിലും തൊഴിലാളികൾ അകത്തുണ്ടായിരുന്നു. ദുരന്തത്തെ തുടർന്ന് രക്ഷാപ്രവർത്തനവും അന്വേഷണവും ശക്തമാക്കിയിട്ടുണ്ട്. മരണപ്പെട്ടവരിൽ ഭൂരിഭാഗവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണെന്നാണ് വിവരം.

സംഭവത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ അനുശോചനം രേഖപ്പെടുത്തി. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന ആശങ്കയ്ക്കിടെ അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.

Related Posts