ബെംഗളൂരുവിലെ എഴുത്തുകാരൻ ഡോ.പ്രേംരാജ്.കെ.കെയുടെ ത്രില്ലർ നോവൽ ഇന്ദിരാനഗറിലെ റോട്ടറി ഹാളിൽ നിറഞ്ഞ സദസിനെ സാക്ഷിയാക്കി പ്രകാശനം ചെയ്തു. ഡോ.സുധയുടെ അധ്യക്ഷതയിൽ വിജയ് കർണാടക ദിനപത്രത്തിൻ്റെ അസിസ്റ്റന്റ് എഡിറ്റർ മേരി ജോസഫ് ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശിവദ ധ്യാൻ പ്രാർത്ഥനാഗാനം ആലപിച്ചു.
ഡോ.ഇന്ദിര പറകാട്ട് കൃതിയുടെ കോപ്പി നീതു കുറ്റിമാക്കാലിനു സമ്മാനിച്ചുകൊണ്ട് പ്രകാശനം നിർവഹിച്ചു. നല്ല എഴുത്തുകളും പുസ്തകങ്ങളും മരിച്ചിട്ടില്ല എന്നതിന് തെളിവായി മേരി ജോസഫ് പ്രേംരാജിൻ്റെ പുസ്തകത്തെ എടുത്തുകാട്ടി. ഷൈനി അജിത് പുസ്തകത്തെക്കുറിച്ചും പ്രേംരാജ് കെ കെയുടെ എഴുത്തു വഴികളെക്കുറിച്ചും സംസാരിച്ചു. നോവലിൻ്റെ ലോകത്തേക്ക് ഈ കൃതി പുത്തൻ അനുഭവമായിരിക്കുമെന്ന് ഷൈനി പറഞ്ഞു. ഇത്തരമൊരു കൃതി മലയാള ഭാഷയിൽ ആദ്യമാണെന്നും മറ്റുഭാഷകളിലേക്ക് വിവർത്തനപ്പെടേണ്ട കൃതിയാണെന്നും വി.ആർ.ഹർഷൻ പറഞ്ഞു.
ഡോ.എം.എൻ.ആർ.നായർ ഈ കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന കഥാപാത്രങ്ങൾ തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെക്കുറിച് എടുത്തു പറഞ്ഞു. പ്രേംരാജ് കെ കെയുടെ കഥകളുടെ ഭംഗിയും അതിലെ അപ്രതീക്ഷിത കഥാഗതിയെക്കുറിച്ചും രമാ പ്രസന്ന പിഷാരടി സംസാരിച്ചു.
ലാലി രംഗനാഥ്, അഡ്വ. സത്യൻ പുത്തൂർ, സിന കെ എസ്, ദാമോദരൻ, അജിത് കോടോത്ത്, ഒ.വിശ്വനാഥൻ, തൊടുപുഴ പദ്മനാഭൻ, അനൂപ് ചന്ദ്രൻ, സുകുമാരൻ, കൃഷ്ണകുമാർ കടമ്പൂർ, സി പി രവീന്ദ്രൻ, അനീസ് സി സി ഒ, സുനിൽകുമാർ ടി പി എന്നിവർ ആശംസകൾ നേർന്നു. ഗീത ശശികുമാർ, രഞ്ജിനി ധ്യാൻ എന്നിവർ ചേർന്ന് സദസ്സ് നിയന്ത്രിച്ചു. റാണി ശശികുമാർ, പദ്മനാഭൻ.എ, ശ്രീദേവി സുരേഷ്, ശ്രീദേവി ഗോപാൽ, നീതു കുറ്റിമാക്കൽ, ശ്രീലത മധു, എന്നിവർ കവിതകൾ അവതരിപ്പിച്ചു. പ്രസ്തുത ചടങ്ങിൽ യുവപ്രതിഭ ഓസ്റ്റിൻ അജിത്തിനെ ആദരിച്ചു.