കണ്ണൂർ പയ്യാമ്പലത്ത് കടലിൽ കുളിക്കുകയായിരുന്ന കർണാടക സ്വദേശിയെ കാണാതായി. ബെംഗളൂരു സ്വദേശി സന്തോഷ് കുമാറിനെയാണ് കാണാതായത്. സന്തോഷ് കുമാർ സുഹൃത്തിനോടൊത്ത് പയ്യാമ്പലത്ത് കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഇവർ വിദ്യാർത്ഥികളാണെന്നാണ് പറയുന്നത്. തിരയിൽപെട്ട സുഹൃത്തിനെ ലൈഫ് ഗാർഡും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. മനോജ് എന്ന വിദ്യാർത്ഥിയെയാണ് രക്ഷപ്പെടുത്തിയത്. സന്തോഷ് കുമാറിനെ കണ്ടെത്താനുഉള തിരച്ചിൽ തുടരുകയാണ്.

കൊട്ടിയൂർ ക്ഷേത്ര ദർശനത്തിന് എത്തിയ 4 വിദ്യാർത്ഥികൾ ക്ഷേത്ര ദർശനത്തിന് ശേഷം പയ്യാമ്പലത്തെത്തി കടലിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു.

അപകട വിവരമറിഞ്ഞ് കണ്ണൂരിൽ ഉണ്ടായിരുന്ന ടൂറിസം മന്ത്രി പി.സി. വിഷ്‌ണുനാഥ് പയ്യാമ്പലത്ത് എത്തി. ടി. ഒ മോഹനൻ എം എൽ എ യും മേയർ പി ഇന്ദിരയും, ഡി സി സി പ്രസിഡണ്ട് മാർട്ടിൻ ജോർജും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. രക്ഷാപ്രവർത്തനത്തിന് കൂടുതൽ സംവിധാനം എത്തിക്കുവാൻ മന്ത്രി പി സി വിഷ്ണുനാഥ് നിർദേശം നൽകി. ജില്ലാ കളക്ടറോട് ദൗത്യം ഏകോപിപ്പിക്കാൻ മന്ത്രി നിർദ്ദേശിച്ചു. ഇനിയൊരു അപകടം ഉണ്ടാവാതിരിക്കാൻ മുൻകരുതൽ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് ഭാഷകളിൽ കൂടി അപായ സൂചന ബോർഡുകൾ സ്ഥാപിക്കുമെന്നും പയ്യാമ്പലം ബീച്ചിൽ ലൈഫ് ഗാർഡ്മാരുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു.

Related Posts