ലോക്സഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുലിന് നല്ല ആരോഗ്യവും ദീർഘായുസും നേരുന്നതായി മോദി എക്സിൽ കുറിച്ചു.
56-ാം ജന്മദിനം ആഘോഷിക്കുന്ന രാഹുൽ ഗാന്ധിക്ക് ആശംസകൾ അറിയിച്ച പ്രധാനമന്ത്രി, പൊതുജീവിതത്തിൽ കൂടുതൽ വിജയങ്ങൾ കൈവരിക്കട്ടെയെന്നും ആശംസിച്ചു. “ലോക്സഭയിലെ പ്രതിപക്ഷ നേതാവ് ശ്രീ രാഹുൽ ഗാന്ധി ജിക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിന് ആരോഗ്യവും ദീർഘായുസും നേരുന്നു” എന്നാണ് പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ച സന്ദേശം.