ബാംഗ്ലൂർ കേരള സമാജത്തിൻ്റെ വിദ്യാഭ്യാസ സഹായ പദ്ധതിക്ക് തുടക്കം. അടുത്ത അധ്യയന വർഷത്തേക്ക് മിടുക്കരും നിർദ്ധനരുമായ വിദ്യാർത്ഥികൾക്ക് സ്ക്കോളർഷിപ്പ് നൽകുന്ന പദ്ധതിക്ക് കേരള സമാജം കെ ആർ പുരം സോണിൽ തുടക്കം കുറിച്ചു. പദ്ധതി കേരള സമാജം പ്രസിഡണ്ട് ഹനീഫ് എം.ഉദ്ഘാടനം ചെയ്തു.
കെ ആർ പുരം സോൺ ചെയർമാൻ ഷിബു കെ എസ് അധ്യക്ഷത വഹിച്ചു.
കെ. ആർ. പുരം സോണിൻ്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ആറു വർഷങ്ങളായി വിദ്യാർത്ഥികൾക്ക് ദേശ ഭാഷവ്യത്യാസമില്ലാതെ നൽകിവരുന്നുണ്ട്. ആദ്യ ഘട്ട വിദ്യാഭ്യാസസഹായം, 60 വിദ്യാർത്ഥികൾക്കായി ആറ് ലക്ഷം രൂപയുടെ ധനസഹായമാണ് വിതരണം ചെയ്തത്.
കേരള സമാജം വൈസ് പ്രസിഡണ്ട് സുധീഷ്.പി.കെ, ജന:സെക്രട്ടറി റെജികുമാർ, ട്രഷറർ ജോർജ് തോമസ്, ജോയിന്റ് സെക്രട്ടറി അനിൽകുമാർ ഒ.കെ, അസിസ്റ്റന്റ് സെക്രട്ടറിമാരായ വിനു.ജി, വി.മുരളീധരൻ, കെ.എൻ. ഇ. ട്രസ്റ്റ് പ്രസിഡണ്ട് ഗോപിനാഥ്, സെക്രട്ടറി ജയ്ജോ ജോസഫ്, സോൺ കൺവീനർ ബിനു പി, സോൺ നേതാക്കളായ പി.ദിവാകരൻ, ചന്ദ്രശേഖരൻ നായർ, ശിവദാസ് പി.കെ, ടെജി ജോസഫ്, പദ്മകുമാർ കെ. പി, ഷൈജൻ തോമസ്, വിനീത്.യു, ജോണി.പി.സി, രജിത്കുമാർ കെ.പി, സയ്യിദ് മസ്താൻ, ആയിഷ ഹനീഫ്, രഞ്ജിത ശിവദാസ് തുടങ്ങിയവർ സംബന്ധിച്ചു.
പത്ത് സോണുകളുടെയും നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ വർഷം 150 വിദ്യാർത്ഥികൾക്കാണ് വിദ്യാഭ്യാസ സഹായം നൽകാൻ ഉദ്ദേശിക്കുന്നതെന്ന് ജനറൽ സെക്രട്ടറി റജികുമാർ അറിയിച്ചു.