തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കോവൈപുതൂരിലെ പാർക്ക് ടൗൺ സ്വദേശിനിയായ അനുകീർത്തന (19) ആണ് മരിച്ചത്.

നേരത്തെ രണ്ട് തവണ നീറ്റ് പരീക്ഷയെഴുതിയ അനുകീർത്തന, മെഡിക്കൽ പ്രവേശനത്തിനായി വീണ്ടും പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് യുവതിയുടെ മരണം സംഭവിച്ചത്.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളും പരീക്ഷ വീണ്ടും എഴുതേണ്ടി വരുമെന്ന ആശങ്കയും വിദ്യാർത്ഥിനിയെ മാനസികമായി ബാധിച്ചിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. വീണ്ടും പരീക്ഷ നേരിടാൻ ഭയമുണ്ടെന്ന് അനുകീർത്തന ബന്ധുക്കൾക്ക് സന്ദേശം അയച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

സംഭവത്തിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദമായി പരിശോധിച്ചുവരികയാണ്.

Related Posts